പ്ലാസ്റ്ററിട്ട കാലുമായി വി ശിവന്‍കുട്ടിയുടെ പ്രചരണം വീല്‍ചെയറില്‍

Update: 2018-05-16 16:08 GMT
Editor : admin
പ്ലാസ്റ്ററിട്ട കാലുമായി വി ശിവന്‍കുട്ടിയുടെ പ്രചരണം വീല്‍ചെയറില്‍
Advertising

നേമത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി വീല്‍ചെയറിലാണ് പ്രചാരണം നടത്തുന്നത്.

നേമത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി വീല്‍ചെയറിലാണ് പ്രചാരണം നടത്തുന്നത്. തെന്നിവീണ് കാലിന് പരിക്കേറ്റ ശിവന്‍കുട്ടി അനാരോഗ്യം അവഗണിച്ചും മണ്ഡലത്തില്‍ സജീവമാണ്.

നിയമസഭയിലും സമരമുഖങ്ങളിലും ഓടിച്ചാടി നടന്നിരുന്ന ശിവന്‍കുട്ടിയല്ല ഇത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാകേണ്ട നേരത്താണ് അടി തെറ്റിയത്. കുളിമുറിയില്‍ തെന്നിവീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതാണ്. പക്ഷെ, അത് പറ്റില്ലല്ലോ, സ്ഥാനാര്‍ഥിയായിപ്പോയില്ലേ. ബിജെപിയുടെ ഒ രാജഗോപാലാണ് മുഖ്യ എതിരാളി. ഇങ്ങനെ വയ്യാത്ത കാലും കൊണ്ട് ഓടി നടന്ന് കൂടുതല്‍ പ്രശ്നമുണ്ടായാല്‍ എംഎല്‍എ ആയാലും പ്രകടനത്തെ ബാധിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ അതെല്ലാം അപ്പോ കാണാമെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News