യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വീണ്ടും പണിമുടക്ക് സമരത്തിലേക്ക്

Update: 2018-05-16 15:28 GMT
Editor : Jaisy
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വീണ്ടും പണിമുടക്ക് സമരത്തിലേക്ക്
Advertising

പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ ഈ മാസം പതിനാലിന് യോഗം വിളിച്ചിട്ടുണ്ട്

Full View

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വീണ്ടും പണിമുടക്ക് സമരത്തിലേക്ക്. സ്വകാര്യ ആശുപത്രികളിലെ ദിവസവേതനം ഉയര്‍ത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കാണിച്ച് സംഘടന ആശുപത്രികളില്‍ നോട്ടീസ് നല്‍കി.പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ ഈ മാസം പതിനാലിന് യോഗം വിളിച്ചിട്ടുണ്ട്.

നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ സര്‍ക്കാര്‍ നഴ്സുമാരുടെ ദിവസ വേതനം ഉയര്‍ത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി ഒരു കമ്മീഷനും രൂപീകരിച്ചു. എന്നാല്‍ വേതനത്തില്‍ മാറ്റം വന്നിട്ടില്ല. നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം ഇരുപതിനായിരം രൂപയാക്കമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യവും നടപ്പിലാക്കിയിട്ടില്ല. കോടതി നിര്‍ദേശവും സര്‍ക്കാര്‍ ഉറപ്പും ഉണ്ടായിട്ടും മാനേജ്മെന്റുകള്‍ വേതനം കൂട്ടാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് യുഎന്‍എ അനിശ്ചിതകാല പണിമുടക്ക് സമരത്തിനൊരുങ്ങുന്നത്.

ദിവസ വേതനം ആയിരം രൂപയാക്കണമെന്നാണ് ആവശ്യം. പണിമുടക്കുന്നതിനായി ഹൈക്കോടതിയില്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സംഘടന. ഇതിനിടയില്‍ നഴ്സുമാരുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 14ന് തൃശൂരില്‍ വച്ചാണ് സര്‍ക്കാര്‍ യോഗം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News