ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ ഷെഫിന്‍ ജെഹാന്‍ സുപ്രീംകോടതിയില്‍ 

Update: 2018-05-16 21:26 GMT
Editor : Subin
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ ഷെഫിന്‍ ജെഹാന്‍ സുപ്രീംകോടതിയില്‍ 
Advertising

കോടതി മേല്‍നോട്ടത്തിന് നിയോഗിച്ച റിട്ടയര്‍ഡ് ജഡ്ജ് പിന്മാറിയിട്ടും, എന്‍ഐഎ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഹാദിയക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, അതിനാല്‍ ഹാദിയയെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കോടതി മേല്‍നോട്ടത്തിന് നിയോഗിച്ച റിട്ടയര്‍ഡ് ജഡ്ജ് പിന്മാറിയിട്ടും, എന്‍ഐഎ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ട വീഡിയോയില്‍ നിന്ന് ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യക്തമാണെന്നും, ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി വെള്ളിയാഴ്ച സുപ്രിംകോടതിയുടെ പരിഗണനയില്‍ വരും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News