കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും ഇനി ആപിലൂടെ...

Update: 2018-05-16 00:34 GMT
Editor : admin
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും ഇനി ആപിലൂടെ...
Advertising

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പൂര്‍ണമായും ഒരു ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനിലൂടെ ജനങ്ങളിലെത്തിയ്ക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍

Full View

1957 മുതലുള്ള കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം പൂര്‍ണമായും ഇലക്ഷന്‍ നൌ എന്നു പേരിട്ട ആപ്ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മണ്ഡലത്തിന്റെയും ചരിത്രം വിരല്‍ത്തുമ്പില്‍ ലഭിയ്ക്കും. കൂടാതെ, 2016 തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പേരുകളും മണ്ഡലവും ആപ്പിലൂടെ ലഭിയ്ക്കും. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ എന്നും ഇലക്ഷന്‍ നൌവിലൂടെ അറിയാം. തിരഞ്ഞെടുപ്പിന്റെ തത്സമയ ഫലവും ഇതുവഴി ലഭിയ്ക്കും. പുതുതലമുറയെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് ആകര്‍ഷിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ഷന്‍ നൌ പുറത്തിറക്കിയത്.

തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, തങ്ങള്‍ ചെയ്യുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലേയ്ക്ക് ഈ ആപ്ളിക്കേഷന്‍ വഴി എത്തിയ്ക്കാം. ഇതിനായി ഓരോരുത്തര്‍ക്കം യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കും. ആ‍ന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്ളേ സ്റ്റോറില്‍ നിന്നും സൌജന്യമായി ഇലക്ഷന്‍ നൌ ഡൌണ്‍ലോഡ് ചെയ്യാം. കോഴിക്കോട് എന്‍ഐടിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ബംഗളൂരുവില്‍ പ്രവര്‍ത്തിയ്ക്കുന്ന ബുള്‍ഫിഞ്ച് ഐടി കമ്പനി ആരംഭിച്ചത്.

സിഇഒ ആയ സി.എച്ച്. ആസിഫ്, സംഗീത, സുഹൈല്‍ പട്ടാമ്പി, ശ്രീജിത്ത് ആനമങ്ങാട്, രാഹുല്‍, നൌഷാദ്, ജോസഫ്, മിജേഷ്, വിനൂബ് എന്നിവര്‍ ചേര്‍ന്നാണ് ആപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News