കേരളത്തില്‍ മഴയില്ലാ മണ്‍സൂണ്‍ കാലം

Update: 2018-05-16 00:48 GMT
കേരളത്തില്‍ മഴയില്ലാ മണ്‍സൂണ്‍ കാലം
Advertising

സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു

Full View

സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. ഈ മാസം 16 മുതല്‍ 22 വരെ ലഭിക്കേണ്ട മഴയില്‍ 32 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.

കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത് 148 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചത് 101 മില്ലീമീറ്റര്‍ മാത്രം. വയനാട്, തൃശൂര്‍ ജില്ലകളില്‍ 50 ശതമാനത്തില്‍ താഴെയാണ് മഴ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ശരാശരി മഴ ലഭിച്ച വയനാട്ടില്‍ 76 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. 171 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 40 മില്ലീമീറ്റര്‍. മറ്റ് ജില്ലകളില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചപ്പോഴും വയനാട്ടില്‍ കാര്യമായി മഴ ലഭിച്ചില്ല. ഈ മാസം 1 മുതല്‍ 22 വരെ 66ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്.

തൃശൂരില്‍ 60 ശതമാനത്തിന്റെ കുറവുണ്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലും ഒരാഴ്ച ലഭിച്ച മഴയില്‍ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. ഇടുക്കി, പാലക്കാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ശരാശരി മഴ ലഭിച്ചു. ഈ മാസം 29വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Similar News