പെരിയാര്‍ സംരക്ഷണത്തിനായി വേറിട്ടൊരു സമരം

Update: 2018-05-17 17:51 GMT
Editor : Sithara
പെരിയാര്‍ സംരക്ഷണത്തിനായി വേറിട്ടൊരു സമരം
Advertising

പെരിയാറിന്‍റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും മലിനജലം ശേഖരിച്ച് കളക്ട്രേറ്റിന് മുന്നിൽ ഒഴുക്കി സോളിഡാരിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പെരിയാറിന്‍റെ സംരക്ഷണത്തിനായി മലിനജലം പേറി വേറിട്ടൊരു സമരം. പെരിയാറിന്‍റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും മലിനജലം ശേഖരിച്ച് കളക്ട്രേറ്റിന് മുന്നിൽ ഒഴുക്കി സോളിഡാരിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Full View

40 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ളവും വിവിധ കാർഷിക മേഖലയുടെ ആശ്രയവുമായ പെരിയാറിനെ കൊല്ലരുതെന്ന മുദ്രാവാക്യം മുഴക്കിയാണ് സമരം. സമരത്തിന്‍റെ ഭാഗമായി പ്രാദേശിക തലത്തിൽ നിന്നും നദിയിലെ മലിനജലം ശേഖരിച്ചു. ജനങ്ങളുടെ സഹകരണത്തോടെ ശേഖരിച്ച അശുദ്ധ വെള്ളവുമായി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി പ്രതീകാത്മകമായി മലിനീകരണ നിയന്ത്രണ ബോഡിലൊഴിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പരിപാടി പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉത്ഘാടനം ചെയ്തു.

പെരിയാറിന്‍റെ സമീപമുള്ള കമ്പനികൾ സീറോ ഡിസ്ചാർജ് പാലിക്കുക, മലിനീകരണത്തിന് കാരണക്കാരായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനങ്ങളിൽ നിന്ന് വാങ്ങിയ പരാതി ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News