തൃപ്പൂണിത്തുറ യോഗ കേന്ദ്രം; പ്രതീഷ് വിശ്വനാഥിനെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Update: 2018-05-17 07:59 GMT
Editor : Subin
തൃപ്പൂണിത്തുറ യോഗ കേന്ദ്രം; പ്രതീഷ് വിശ്വനാഥിനെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
Advertising

തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗ സെന്ററിനെതിരെ മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രതീഷ് വിശ്വനാഥിന് സെന്ററുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു

തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്റര്‍ നടത്തിപ്പില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കോഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥിന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Full View

തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗ സെന്ററിനെതിരെ മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രതീഷ് വിശ്വനാഥിന് സെന്ററുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ ആര്‍എസ്എസിന്റെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിവാദ യോഗസെന്ററില്‍ ലൈംഗിക ചൂഷണമടക്കം നടന്നിരുന്നുവെന്ന ആരോപണം ഗുരുതരമാണ്. പ്രതീഷ് വിശ്വനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിധേയമാക്കണം.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളാണ് ഹിന്ദു ഹെല്‍പ് ലൈന്‍ സംഘാടകനായ പ്രതീഷ് വിശ്വനാഥ് നടത്തുന്നത്. ആര്‍എസ്എസ് ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതീഷ് വിശ്വനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News