റോഡിലെ കുഴിയടക്കാന്‍ വൈകി; മിന്നല്‍ പരിശോധനയ്ക്കിടെ ക്ഷോഭിച്ച് മന്ത്രി
റോഡിലെ കുഴിയടക്കാൻ വൈകിയതിന് ഉദ്യോഗസ്ഥരെ ശകാരിച്ച മന്ത്രി റോഡ് പൊളിച്ച ജലസേചന വകുപ്പിനെതിരെ കേസ് കൊടുക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ദേശീയപാതയിലെ കുഴിയടക്കുന്നത് പരിശോധനക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ മിന്നൽ സന്ദർശനം. റോഡിലെ കുഴിയടക്കാൻ വൈകിയതിന് ഉദ്യോഗസ്ഥരെ ശകാരിച്ച മന്ത്രി റോഡ് പൊളിച്ച ജലസേചന വകുപ്പിനെതിരെ കേസ് കൊടുക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പെട്ടെന്നാണ് ദേശീയപാതയിലേക്ക് എട്ടാം നമ്പർ സ്റ്റേറ്റ് കാർ പാഞ്ഞെത്തിയത്. കൂടെ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചീനിയറും. റോഡിലെ കുഴിയുടെ ആഴവും കുഴിയടക്കലിലെ താമസവും കണ്ട് മന്ത്രി ക്ഷോഭിച്ചു.
കഴിഞ്ഞ മാസം ജില്ലയിൽ 5000 കുഴിയെണ്ണിയ മന്ത്രി മഴ കഴിയും വരെ റോഡ് പൊളിക്കരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ജലസേചന വകുപ്പാണ് പൊളിച്ചതന്ന് അറിഞ്ഞപ്പോൾ മന്ത്രി നിലപാട് പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ കുഴിയടക്കുമെന്നും മഴ കഴിഞ്ഞാൽ ദേശീയ പാത മുഴുവൻ പൊളിച്ച് ടാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 35 കിലോ മീറ്ററോളം സ്ഥലം സന്ദർശിച്ച മന്ത്രിക്കു മുന്നിൽ യാത്രക്കാരും നാട്ടുകാരുമടക്കം നിരവധി പേർ പരാതിയുമായെത്തി.