മലപ്പുറത്ത് എല്‍ഡിഎഫ് പ്രചരണം നയിക്കാന്‍ മുതിര്‍ന്ന നേതാക്കളെത്തും
അടുത്ത മാസം ഒന്ന് മുതല്‍ എല്‍എഡിഎഫ് എംഎല്‍എമാര്‍ മലപ്പുറം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നടത്തും.
മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ ഇടതുമുന്നണി തീരുമാനം. അടുത്ത മാസം ഒന്ന് മുതല്‍ എല്‍എഡിഎഫ് എംഎല്‍എമാര്‍ മലപ്പുറം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നടത്തും. എംഎല്‍എമാര്‍ക്ക് പഞ്ചായത്തുകളുടെ ചുമതല നല്‍കും. മുതിര്‍ന്ന നേതാക്കളടക്കം മലപ്പുറത്ത് പ്രചരണം നയിക്കാനെത്തും.
അതേസമയം മൂന്നാര്‍ ട്രിബ്യൂണല്‍ ശക്തിപ്പെടുത്താനും ഇടതുമുന്നണി യോഗം തീരുമാനിച്ചു. പുതിയ ചെയര്‍മാനെ നിയമിച്ച് ട്രിബ്യൂണല്‍ പുനസംഘടിപ്പിക്കാനും തീരുമാനമായി.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇടതമുന്നണി നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ അമിതപ്രതീക്ഷയില്ലെങ്കിലും തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടത് മുന്നണി നേതൃത്വത്തിന്‍റെ ബാധ്യതയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയെന്ന ആരോപണവും എൽഡിഎഫിന് മറികടക്കേണ്ടതുണ്ട്. ശക്തമായ പ്രചാരണത്തിലൂടെ ഇതിനെ നേരിടാനാണ് ഇടതുമുന്നണിയിലെ ആലോചന. തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.