കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി

Update: 2018-05-18 17:29 GMT
Editor : Subin
കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി
Advertising

20,000 മുതല്‍ 98,000 പേര്‍ വരെ ദിവസവും മെട്രോ ഉപയോഗിക്കുന്നുവെന്നാണ് കെഎംആര്‍എല്‍ അവകാശവാദം. യാത്രക്കാരുടെ ദിവസ ശരാശരി 47646 ആണ്.

കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചിട്ട് ഒരു മാസം. നാലരക്കോടി രൂപയാണ് മെട്രോയുടെ ഒരുമാസത്തെ വരുമാനം. നാല്‍പത്തിയേഴായിരം പേര്‍ ദിവസവും മെട്രോ ഉപയോഗിക്കുന്നതായാണ് കെഎംആര്‍എല്ലിന്റെ കണക്ക്.

ജൂണ്‍ 19നാണ് കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. ആദ്യമാസത്തെ വരുമാനം 4,62,27,594 രൂപ. 20,000 മുതല്‍ 98,000 പേര്‍ വരെ ദിവസവും മെട്രോ ഉപയോഗിക്കുന്നുവെന്നാണ് കെഎംആര്‍എല്‍ അവകാശവാദം. യാത്രക്കാരുടെ ദിവസ ശരാശരി 47646 ആണ്. അവധി ദിനങ്ങളിലും വാരാന്ത്യത്തിലുമാണ് മെട്രോയില്‍ കൂടുതല്‍ യാത്രക്കാരെത്തുന്നത്.

മെട്രോയുടെ ആദ്യ ആഴ്ചയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിനംപ്രതി യാത്രക്കാരുടെ എണ്ണം കുറയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംബന്ധിച്ച് തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ റൂട്ടിലെ പരീക്ഷണ ഓട്ടം വിജയകരമായി പുരോഗമിക്കുകയാണെന്നും കെഎംആര്‍എല്‍ പ്രതികരിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News