ബിജെപി കോഴ: കമ്മീഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ജന്മഭൂമി

Update: 2018-05-18 10:07 GMT
Editor : Muhsina
ബിജെപി കോഴ: കമ്മീഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ജന്മഭൂമി
Advertising

കമ്മീഷന്‍ അംഗത്തിന്റെ ഇമെയിലില്‍ നിന്നും ഹോട്ടല്‍ ഇമെയിലിലേക്ക് റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്തിനാണെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. അഴിമതിയില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും..

മെഡിക്കല്‍ കോഴയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. റിപ്പോര്‍ട്ട് ചോര്‍ത്തിയതിനെ ലേഖനം വിമര്‍ശിച്ചു. റിപ്പോര്‍ട്ട് ചോര്‍ത്തിയ കുലം കുത്തിയെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്റെ മറുപുറം എന്ന പംക്തിയിലാണ് രൂക്ഷവിമര്‍ശം ഉയര്‍ന്നത്.

Full View

ബിജെപിയുടെ രണ്ടാം നിര നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടെന്ന് സമ്മതിക്കാന്‍ നേതാക്കള്‍ ഇതുവരെ തയ്യാറാവാത്ത സാഹചര്യത്തിലാണ് ജന്മഭൂമിയിലെ ലേഖനം പ്രസക്തമാകുന്നത്. റിപ്പോര്‍ട്ട് ഉണ്ടെന്ന് സമ്മതിക്കുന്ന ലേഖനത്തില്‍ റിപ്പോര്‍ട്ട് പുറത്ത് പോയതെങ്ങനെയെന്ന് ചോദിക്കുന്നു. കമ്മീഷനംഗത്തിന്റെ ഇമെയിലില്‍ നിന്ന് ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് എങ്ങിനെ റിപ്പോര്‍ട്ട് ചോര്‍ന്നു. ആ കുലംകുത്തിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സംസ്ഥാനത്തിന് പുറത്തും കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണം. ആരുടെയും സൌന്ദര്യം കണ്ടല്ല കേരളത്തില്‍ ബിജെപി ശക്തിപ്പെട്ടുവരുന്നത്. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്ക് ആവില്ല. അതുകൊണ്ട് റിപ്പോര്‍ട്ട് വെച്ച് കച്ചവടം നടത്തിയ ആളെ കണ്ടുപിടിക്കണമെന്നാണ് ലേഖനം ആവശ്യപ്പെടുന്നത്. ഇന്ന് നടക്കുന്ന നേതൃയോഗങ്ങളിലെ ചര്‍ച്ചയുടെ ദിശമാറ്റാന്‍ സാധ്യതയുള്ള തരത്തിലാണ് ജന്മഭൂമിയിലെ ഈ ലേഖനം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News