കെപിസിസി പട്ടിക; കെ മുരളീധരന്‍ ഹൈകമാന്‍ഡിന് പരാതി അയച്ചു

Update: 2018-05-18 13:29 GMT
Editor : admin
കെപിസിസി പട്ടിക; കെ മുരളീധരന്‍ ഹൈകമാന്‍ഡിന് പരാതി അയച്ചു
Advertising

നിലവിലെ പട്ടിക അംഗീകരിക്കരുതെന്ന് നിര്‍ദേശമാണ് രാഹുല്‍ ഗാന്ധിക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുരളീധരന്‍

കെപിസിസി അംഗങ്ങളുടെ പേരില്‍ കോണ്‍ഗ്രസില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം.സംസ്ഥാന നേത്യത്വം നല്‍കിയ പട്ടിക അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അയച്ചു.ഹൈക്കമാന്റ് ഇടപെട്ട് പട്ടിക മാറ്റിയാല്‍ അംഗീകരിക്കില്ലന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകള്‍..

Full View

കെപിസിസി നല്‍കിയ പട്ടിക അംഗീകരിക്കാന്‍ ഹൈക്കമാന്റ് വൈകുംതോറും പരാതി അറിയിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.കെ മുരളീധരന്‍ എംഎല്‍എയാണ് പുതിയ പരാതിക്കാരന്‍.കെപിസിസി കൈമാറിയ പട്ടിക അംഗീകരിക്കരുതെന്നാണ് നിലപാട്.കേരളത്തിലെ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഹൈക്കമാന്റ് തയ്യാറാകണമെന്നും ആവിശ്പ്പെട്ടു.പട്ടികയില്‍ ഇടം പിടച്ച പലരും പാര്‍ട്ടി പ്രവര്‍ത്തനം നടത്താതെ ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് മാത്രം കടന്ന് വന്നവരാണന്നും മുരളീധരന്‍ ഇമെയിലായി അയച്ച പരാതില്‍ ചൂണ്ടികാട്ടുന്നു.വിഎം സുധീരന്‍ അടക്കമുള്ള നേതാക്കളും സമാന പരാതി ഹൈക്കമാന്റിന്റെ മുന്നിലെത്തിച്ചിരുന്നു.എന്നാല്‍ സുതാര്യമാണ് പട്ടികയെന്ന് എ-ഐ ഗ്രൂപ്പ് നേത്യത്വങ്ങള്‍ അവകാശപ്പെടുന്നു.സോളാര്‍ കേസ് പ്രതിസന്ധിയുടെ പേരില്‍ ഗ്രൂപ്പുകളെ മറികടക്കാന്‍ ചില നേതാക്കള്‍ നടത്തുന്ന ശ്രമമായാണ് എതിര്‍പ്പിനെ ഗ്രൂപ്പ് നേതാക്കള്‍ കാണുന്നത്.കൊല്ലത്തെ ഏഴുകോണ്‍ ബ്ലോക്കിന് പുറത്തുള്ള പിസി വിഷ്ണുനാഥിനെ അവിടെ നിന്ന് ഒഴിവാക്കി

ബ്ലോക്കില്‍ തന്നെയുള്ള മറ്റൊരാളെ ഉള്‍പ്പെടുത്തണമെന്ന കൊടിക്കുന്നേല്‍ സുരേഷ് എംപിയുടെ ആവിശ്യം ഹൈക്കമാന്റിന്റെ പരിഗണനയിലാണ്.ഇതുള്‍പ്പടെയുള്ള ഒരു മാറ്റവും ഇനി അംഗീകരിക്കില്ലന്ന സന്ദേശം ഗ്രൂപ്പ് മാനേജര്‍മ്മാര്‍ ഇതിനകം എഐസിസി നേത്യത്വത്തെ അറിയിച്ചുണ്ട്.പട്ടികയിലും,അതിന്മേലുള്ള പരാതിയിലും ഹൈക്കമാന്റ് എടുക്കുന്ന തീരുമാനം നിര്‍ണ്ണയകമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News