സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Update: 2018-05-18 16:48 GMT
Editor : Jaisy
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
Advertising

പണിമുടക്ക് ഒഴിവാക്കാന്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ നഴ്സുമാരുടെ സംഘടനകള്‍ തീരുമാനിച്ചത്

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. പണിമുടക്ക് ഒഴിവാക്കാന്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ നഴ്സുമാരുടെ സംഘടനകള്‍ തീരുമാനിച്ചത്.വേതനം വർധിപ്പിച്ച് കൊണ്ടുള്ള അന്തിമ വിഞ്ജാപനം ഇറക്കാൻ കൂടുതൽ സമയം വേണമെന്ന ലേബർ കമ്മീഷണറുടെ ആവശ്യം നഴ്സുമാർ തള്ളി.

Full View

24 മുതൽ ആശുപത്രികളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്ന് നഴ്സുമാർ പ്രഖ്യാപിച്ചതോടെയാണ് ഒത്തുതീർപ്പ് ചർച്ചകളുമായി ലേബർ കമ്മീഷണർ രംഗത്തെത്തിയത്. എന്നാൽ അന്തിമവിജ്ഞാപനം സംബന്ധിച്ച് വ്യക്തമായ ഉറപ്പുകൾ നൽകാൻ ലേബർ കമ്മീഷണർ തയ്യാറായില്ല. ഇതോടെ ചർച്ച അലസിപ്പിരിഞ്ഞു. സർക്കാർ മാനേജ്മെന്റുകൾക്ക് മുന്നിൽ മുട്ടുമടക്കി എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു.

മെയ് 12 മുതൽ പണിമുടക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷനും പ്രഖ്യാപിച്ചു. 24 ന് ചേർത്തല കെവിഎം ആശുപത്രിയിൽ നിന്നും ലോങ് മാർച്ച് നടത്തി സെക്രട്ടറിയേറ്റിലെത്തി ഉപരോധിക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. പൊതുജനാരോഗ്യ മേഖലയെ കാര്യമായി ബാധിക്കുമെന്ന് ഇരിക്കെ നഴ്സുമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടായേക്കും. അതിനിടെ യുഎന്‍എ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസവും പുരോഗമിക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News