വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസ്: സക്കീര്‍ ഹുസൈന് ജാമ്യം
Update: 2018-05-19 04:01 GMT
പൊലീസ് തന്നോട് അനീതി കാണിച്ചെന്നും അക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സക്കീര്‍ ഹുസൈന്‍
വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കളമശേി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പാലാരിവട്ടം സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ആഴ്ചത്തേക്ക് പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ആഴ്ചയില്‍ രണ്ട് ദിവസം പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്നുമാണ് ഉപാധികള്‍.
വ്യവസായിയായ ജൂബ് പൌലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പൊലീസ് തന്നോട് അനീതി കാണിച്ചെന്നും അക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.