ഹാദിയയുടെത് നിര്‍ബന്ധിത മതം മാറ്റമല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Update: 2018-05-19 01:44 GMT
Editor : Jaisy
ഹാദിയയുടെത് നിര്‍ബന്ധിത മതം മാറ്റമല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Advertising

എറണാകുളം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ്കുമാര്‍ ഇടക്കാല റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കി

ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ തള്ളി ക്രൈംബ്രാഞ്ച്. മതം മാറ്റത്തിന് പിന്നില്‍ ഒരു സംഘടനയുടേയും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലന്ന് ക്രൈംബ്രാഞ്ച് എസ്പി ഡിജിപിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. സമാന റിപ്പോര്‍ട്ടായിരുന്നു കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റേതും.

Full View

സുപ്രീംകോടതിയില്‍ ഹാദിയ കേസ് നിര്‍ണ്ണായ ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് എറണാകുളം ക്രൈബ്രാഞ്ച് എസ്പി സന്തോഷ്കുമാര്‍ ഇടക്കാല റിപ്പോര്‍ട്ട് ലോക്നാഥ് ബെഹ്റക്ക് നല്‍കിയത്. ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. തീവ്രവാദ സംഘടനകള്‍ സ്വാഘീനിച്ചുവെന്ന ആരോപണത്തിനും തെളിവില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ മൊഴിയും നല്‍കിയിട്ടുണ്ട്. എങ്കിലും സാമ്പത്തിക സ്വാധീനം മതം മാറ്റത്തിന് പിന്നിലുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്. കേസ് ആദ്യം അന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനും സമാന റിപ്പോര്‍ട്ടായിരുന്നു തയ്യാറാക്കിയത്. നാളെ ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അറിയിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News