സിപിഐയെ പരിഹസിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Update: 2018-05-19 16:18 GMT
Editor : Muhsina
സിപിഐയെ പരിഹസിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
Advertising

ചിലർ മഴ പെയ്യുന്നതിന് മുന്നേ കരയുന്ന തവളയെ പോലെയാണ്, താൻ കരഞ്ഞത് കൊണ്ടാണ് മഴ പെയ്തതെന്നാണ് തവളയുടെ വിചാരം.. പീതാംബരന്‍ മാസ്റ്റര്‍ ആക്ഷേപിച്ചു. സിപിഐയുടെ പ്രതിഷേധത്തിന്..

തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ പരസ്യവിഴുപ്പലക്കല്‍. സിപിഐയെ പരിഹസിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ രംഗത്തെത്തി. ചിലർ മഴ പെയ്യുന്നതിന് മുന്നേ കരയുന്ന തവളയെ പോലെയാണ്. താൻ കരഞ്ഞത് കൊണ്ടാണ് മഴ പെയ്തതെന്നാണ് തവളയുടെ വിചാരം. സിപിഐയുടെ പ്രതിഷേധത്തിന് എന്‍സിപി ഒരു വിലയും കൊടുത്തിട്ടില്ലെന്നും തോമസ് ചാണ്ടിയുടെ രാജി സിപിഐ സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ കൊച്ചിയില്‍ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News