ഡിസംബറില്‍ ഇടുക്കി ജില്ലയിലെ അര്‍ഹതപ്പെട്ട 7500 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി

Update: 2018-05-19 16:53 GMT
Editor : Jaisy
ഡിസംബറില്‍ ഇടുക്കി ജില്ലയിലെ അര്‍ഹതപ്പെട്ട 7500 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി
Advertising

സര്‍വേ നടപടികളിലെ കാലതാമസം പരിഹരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഡിസംബര്‍ മാസം ഇടുക്കി ജില്ലയിലെ അര്‍ഹതപ്പെട്ട 7500 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സര്‍വേ നടപടികളിലെ കാലതാമസം പരിഹരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കി കലക്ട്രേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം പ്രതികരികരിക്കുകയായിരുന്നു റവന്യൂമന്ത്രി.

Full View

വ്യാജപട്ടയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനിടയിലാണ് ഇടുക്കി ജില്ലയിലെ അര്‍ഹതപ്പെട്ട 7500 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിലവില്‍ ലഭിച്ച 35000 അപേക്ഷകളില്‍നിന്ന് ജില്ലയുടെ വിവിധ മേഖലയിലുള്ളവര്‍ക്ക് ഡിസംബര്‍ മാസം പട്ടയങ്ങള്‍ വിതരണം ചെയ്യും. പത്ത് ചെയിന്‍ മേഖലയിലെ പ്രതിസന്ധി നിലനില്‍ക്കുന്ന മൂന്നു ചെയിന്‍ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് അനുകൂലമായി വൈദ്യുതി വകുപ്പ് നിലപാട് സ്വീകരിക്കാന്‍ തയ്യാറായാല്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കും. കയ്യേറ്റക്കാര്‍ക്കെതിരായ നടപടികളില്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വകവയ്ക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ സര്‍വേ നടപടികളില്‍ കാലതാമസം ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി. ജോയ്സ് ജോര്‍ജ് എംപിയുമായി ബന്ധപ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമിവിഷയത്തില്‍ തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട എംപി നിവേദനം നല്‍കിയതായും മന്ത്രി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News