അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തത് ലോ ഫ്ലോര്‍ എസി ബസുകള്‍ക്ക് തിരിച്ചടിയാകുന്നു
നഗരത്തിലുളള ചെറിയ ദൂരങ്ങള്‍ മാത്രം ഓടാനായിരുന്നു എസ് സി ലോ ഫ്ലോറുകള്‍ ആദ്യം എത്തിയത്
സിറ്റി സര്‍വ്വീസായി ഓട്ടം തുടങ്ങിയ ലോ ഫ്ലോര്‍ എസി ബസുകള്‍ കാര്യമായ ലാഭം ഉണ്ടാക്കാതെ വന്നതോടെയാണ് ദീര്‍ഘദൂര സര്‍വ്വീസുകളാക്കിയത്. ഇത് വലിയ വിജയമാകുകയും ചെയ്തു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതും സ്വകാര്യ ബസുകളുടെ ദീര്‍ഘദീര സര്‍വ്വീസുകളും ഈ ബസുകള്‍ക്ക് തിരിച്ചടിയാകുകയാണ്.
നഗരത്തിലുളള ചെറിയ ദൂരങ്ങള്‍ മാത്രം ഓടാനായിരുന്നു എസ് സി ലോ ഫ്ലോറുകള്‍ ആദ്യം എത്തിയത്. അതും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങില്‍ മാത്രം. എന്നാല്‍ ഇത് വലിയ നഷ്ടമായ സാഹചര്യത്തിലാണ് ജില്ലവിട്ടുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ലോഫ്ലോര്‍ എസി ബസ്സുകള്‍ നടത്തി തുടങ്ങിയത്. എന്നാല്‍ ദീര്‍ഘ ദൂരം ഓടുന്ന സ്വകാര്യ ബസുകളും മതിയായ അറ്റകുറ്റപണി നടത്താത്തും ഈ ലാഭത്തിന് തിരിച്ചടിയായിരിക്കുയാണ്.
പ്രധാനമായും കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ മേഖലകളിലെല്ലാം വലിയ വിജയമായിരുന്നു. അന്‍പതോളം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ലോഫ്ലോര്‍ എസ് ബസ്സുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ റൂട്ടുകളും ബസ്സുകളും ഉണ്ടായാല്‍ ലാഭകരമായി സര്‍വ്വീസ് നടത്താനാകും. ഒപ്പം സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര ഓട്ടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും കൃത്യമായി അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്താല്‍ ലോഫ്ലോര്‍ പൂര്‍ണ്ണ വിജയമാകുമെന്നാണ് വിലയിരുത്തല്‍.