സുധീരന്റെ രാജിക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളും കാരണമായെന്ന് വിലയിരുത്തല്‍

Update: 2018-05-20 14:07 GMT
Editor : Sithara
Advertising

തന്റെ മാറ്റം ആഗ്രഹിച്ച ഗ്രൂപ്പുകളോട് കലഹിച്ചാണ് വി എം സുധീരന്‍ പ്രസിഡന്റ് സ്ഥാനത്ത് നിലനിന്നത്. മോശമായ ആരോഗ്യാവസ്ഥയില്‍ ഈ പോരാട്ടം തുടരേണ്ടതില്ലെന്ന നിലപാടാണ് രാജിക്ക് പ്രേരണയായതെന്നാണ് സൂചന.

ആരോഗ്യ പ്രശ്നങ്ങളാണ് കാരണമെന്ന് വി എം സുധീരന്‍ പറയുമ്പോഴും കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങളും രാജിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. തന്റെ മാറ്റം ആഗ്രഹിച്ച ഗ്രൂപ്പുകളോട് കലഹിച്ചാണ് വി എം സുധീരന്‍ പ്രസിഡന്റ് സ്ഥാനത്ത് നിലനിന്നത്. മോശമായ ആരോഗ്യാവസ്ഥയില്‍ ഈ പോരാട്ടം തുടരേണ്ടതില്ലെന്ന നിലപാടാണ് രാജിക്ക് പ്രേരണയായതെന്നാണ് സൂചന.

Full View

പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളൊന്നും തന്‍റെ രാജിക്ക് പിന്നിലില്ലെന്നാണ് വി എം സുധീരന്‍ വ്യക്തമാക്കിയത്. കോഴിക്കോട് വെച്ചുണ്ടായ വീഴ്ചയെ തുടര്‍ന്ന് രണ്ട് മൂന്നു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നം മാത്രമാണ് വി എം സുധീരന്‍റെ രാജിക്ക് പിന്നിലെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതുന്നില്ല. സുധീരന്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത് 3 വര്‍ഷം കഴിഞ്ഞിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് ഹൈകമാന്‍ഡിന് വരു മാസങ്ങളില്‍ പേകേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഗ്രൂപ്പുകളുടെ ചരടുവലികള്‍ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള നീക്കങ്ങള്‍ ഈ സാഹചര്യത്തില്‍ ശക്തമായിരുന്നു. വീണ്ടും ഒരു പോരാട്ടത്തിലേക്ക് പോകേണ്ടതില്ലെന്ന സുധീരന്‍റെ തീരുമാനമാണ് രാജിയില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

എ കെ ആന്‍റണിയുമായി രണ്ട് ദിവസം മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം വി എം സുധീരന്‍ പങ്കുവെച്ചെന്നാണ് ലഭിക്കുന്ന സൂചന. രാജി ആവശ്യം ആന്‍റണി അംഗീരിച്ചില്ലെങ്കിലും സുധീരന്‍ രാജിയുമായി മുന്നോട്ടു പോയി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News