മഞ്ഞണിഞ്ഞ് പൊന്‍മുടി
നെടുമങ്ങാട് കയറി വിതുര വഴി 60 കിലോമീറ്റര്‍ സഞ്ചരിച്ച് പൊന്മുടി എത്തിയാല്‍ മനസ്സില്‍ നിന്ന് പോകില്ല പിന്നെ ആ യാത്ര
മഞ്ഞ് മൂടി പുതച്ച് കിടക്കുകയാണ് പൊന്മുടി. അഗാധമായ കൊക്കകളും ഇളം പച്ചപ്പണിഞ്ഞ മലനിരകളും കാണാന്‍ നൂറ് കണക്കിന് ടൂറിസ്റ്റുകള്‍ ഓരോ ദിവസവും എത്തുന്നു.
തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് കയറി വിതുര വഴി 60 കിലോമീറ്റര്‍ സഞ്ചരിച്ച് പൊന്മുടി എത്തിയാല്‍ മനസ്സില്‍ നിന്ന് പോകില്ല പിന്നെ ആ യാത്ര. മഞ്ഞ് പെയ്യുന്ന സൈബര്‍വാലി പൊന്മുടിയിലേക്കാണ് പോക്ക്. മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളും കടന്ന് മലനിരകളില്‍ എത്തിയാല്‍ പിന്നെ കാണുന്നത്. മഞ്ഞ് പുതച്ച് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പൊന്മുടിയേ, കണ്ണെടുക്കാനേ തോന്നില്ല. കോടമഞ്ഞിന്‍ താഴ്വരയില്‍ മഞ്ഞിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന കാറ്റ് ടൂറിസ്റ്റുകളെ നന്നായി തണുപ്പിക്കും.