ആ സെല്‍ഫിയല്ല ഈ 'സെല്‍ഫി'...ദിലീപിനൊപ്പമുള്ള ഫോട്ടോക്ക് വിശദീകരണവുമായി പൊലീസുകാരന്‍

Update: 2018-05-20 14:20 GMT
Editor : Jaisy
ആ സെല്‍ഫിയല്ല ഈ 'സെല്‍ഫി'...ദിലീപിനൊപ്പമുള്ള ഫോട്ടോക്ക് വിശദീകരണവുമായി പൊലീസുകാരന്‍
Advertising

നീല ഷര്‍ട്ടിട്ട് ദിലീപ് രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്നതാണ് സെല്‍ഫി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ പഴയൊരു സെല്‍ഫി കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് രണ്ട് പൊലീസുകാര്‍. സോഷ്യല്‍മീഡിയയില്‍ ”കസ്റ്റഡിയിലെ സെല്‍ഫി” എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ സെല്‍ഫി അരുണ്‍ സൈമണ്‍ എന്ന പൊലീസുകാരനും മറ്റൊരു പൊലീസുകാരനും ദിലീപിനൊപ്പം നില്‍ക്കുന്നതാണ്.

ദിലീപ് രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്നതാണ് സെല്‍ഫി. കസ്റ്റഡിലായ ദിലീപിനൊപ്പം പൊലീസുകാരെടുത്ത ഫോട്ടോ എന്നു പറഞ്ഞാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്. സംഗതി സീരിയസാകുമെന്നറിഞ്ഞപ്പോള്‍ ചിത്രത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അരുണ്‍ സൈമണ്‍. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് അരുണ്‍. അത് ദിലീപ് കസ്റ്റഡിയിലുള്ളപ്പോള്‍ എടുത്തതല്ല, ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിന് ദിലീപ് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണെന്നാണ് അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘കൂട്ടുകാരെ, ഞാന്‍ അരുണ്‍ സൈമണ്‍, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ ആണ്. ‘കസ്റ്റഡിയിലെ സെല്‍ഫി ‘ എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്തതാണ്.’അരുണ്‍ കുറിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News