ഭാഗപത്ര രജിസ്ട്രേഷന്‍ നിരക്ക് വര്‍ധന ഭാഗികമായി പിന്‍വലിക്കും

Update: 2018-05-21 13:15 GMT
ഭാഗപത്ര രജിസ്ട്രേഷന്‍ നിരക്ക് വര്‍ധന ഭാഗികമായി പിന്‍വലിക്കും
Advertising

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ രജിസ്ട്രേഷന്‍ നികുതിക്ക് ഏര്‍പ്പെടുത്തിയ വര്‍ധനവ് ഭാഗികമായി പിന്‍വലിക്കാന്‍ ‍തീരുമാനം

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ രജിസ്ട്രേഷന്‍ നികുതിക്ക് ഏര്‍പ്പെടുത്തിയ വര്‍ധനവ് ഭാഗികമായി പിന്‍വലിക്കാന്‍ ‍തീരുമാനം. 5 ഏക്കര്‍ വരെയുള്ള ഭൂമി ഇടപാടുകളില്‍ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മറ്റി തീരുമാനിച്ചു. ഇവക്ക് പഴയ നിരക്ക് തുടരും. 25000 രൂപ വരെയായിരുന്നു പഴയനിരക്ക്. 5 ഏക്കറിന് മുകളിലുള്ള ഭൂമിക്ക് പുതിയ നിരക്കായ ഭൂമിയുടെ 3 ശതമാനം എന്നത് തുടരും. ഭാഗപത്ര ഉടമ്പടി രജിസ്ട്രേഷന് നികുതി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Tags:    

Similar News