എം.ടി. വാസുദേവൻ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
Update: 2018-05-21 15:40 GMT
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കശ്മീരി ചീറ്റ എന്ന സംഘത്തിന്റെ പേരിലാണ് എംടിയുടെ പേജും ഹാക്ക് ചെയ്തത്.
പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കശ്മീരി ചീറ്റ എന്ന സംഘത്തിന്റെ പേരിലാണ് എംടിയുടെ പേജും ഹാക്ക് ചെയ്തത്. 'ഞങ്ങള്‍ അപരാജിതരാണ്', 'മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്' തുടങ്ങിയ സന്ദേശങ്ങളാണ് പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.