യൂത്ത് ലീഗ് ജലസഭയുടെ ഉദ്ഘാടനം മേപ്പാടിയില്‍ നടന്നു
Update: 2018-05-21 19:30 GMT
5000 കേന്ദ്രങ്ങളില്‍ ജലസഭ നടത്താനാണ് യൂത്ത് ലീഗിന്റെ തീരുമാനം
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ ക്യാമ്പയിന് ജലസഭയുടെ ഉദ്ഘാടനം വയനാട് മേപ്പാടിയില്‍ നടന്നു. സംസ്ഥാന വ്യാപകമായി 5000 കേന്ദ്രങ്ങളില്‍ ജലസഭ നടത്താനാണ് യൂത്ത് ലീഗിന്റെ തീരുമാനം. വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കുക, പരമ്പരാഗത ജലസ്രോതസുകള്‍ വീണ്ടെടുക്കുക, മഴവെള്ള സംഭരണത്തിനായി ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് ജലസഭയുടെ ലക്ഷ്യം. മേപ്പാടി ഓടത്തോട് നടന്ന ചടങ്ങ് എം.പി.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.