പമ്പയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പമ്പ പൊലീസ് പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കി. ഒറ്റക്ക് യാത്രചെയ്യരുതെന്ന് ജീവനക്കാരടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി
നാളെ ശബരിമല നടതുറക്കാനിരിക്കെ പമ്പയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. പമ്പയില്‍ പന്തള രാജാവിന്റെ നടക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് കടുവ എത്തിയത്. പന്നിക്കൂട്ടത്തെ വേട്ടയാടാന്‍ എത്തിയ കടുവയുടെ ദൃശ്യം പൊലീസിന്റെ നിരീക്ഷണ കാമറയില്‍ പതിയുകയായിരുന്നു.
പെരിയാര്‍ കടുവ സങ്കേതത്തില്‍ സ്ഥിതിചെയ്യുന്നതാണെങ്കിലും ശബരിമലയിലെ പമ്പ അടക്കമുള്ള മനുഷ്യ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ കടുവ എത്താറില്ലായിരുന്നു. എന്നാല്‍ മുന്‍ധാരണകള്‍ തെറ്റിച്ചാണ് നിരവധി ഓഫീസ് കെട്ടിടങ്ങളും ജീവനക്കാരുമുള്ള പമ്പയില്‍ കടുവയെത്തിയത്. ദേവസ്വം ഗാര്‍ഡുകള്‍ അടക്കമുള്ളവര്‍ കടുവയെ കാണുകയും ചെയ്തു.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പമ്പ പൊലീസ് പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കി. ഒറ്റക്ക് യാത്രചെയ്യരുതെന്ന് ജീവനക്കാരടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ശബരമലയിലും പരിസരത്തും മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം സ്ഥീരീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നതെന്നും വനം വകുപ്പ് വിശദീകരിക്കുന്നു.