ഗെയില്‍ സമരം മൂന്നാംഘട്ടത്തില്‍; തുടര്‍സമരം ആലോചിക്കാന്‍ ഇന്ന് യോഗം

Update: 2018-05-21 02:19 GMT
Editor : Sithara
ഗെയില്‍ സമരം മൂന്നാംഘട്ടത്തില്‍; തുടര്‍സമരം ആലോചിക്കാന്‍ ഇന്ന് യോഗം
Advertising

ജനപ്രതിനിധികള്‍ തന്നെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനെത്തിയത് സമരത്തിന് ഊര്‍ജ്ജം പകരുമെന്ന കണക്കൂകൂട്ടലിലാണ് സമര സമിതി നേതൃത്വം

സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തില്‍ ഗെയില്‍ സമര സമിതി മൂന്നാം ഘട്ട സമരത്തിലേക്ക് കടക്കുന്നു. ജനപ്രതിനിധികള്‍ തന്നെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനെത്തിയത് സമരത്തിന് ഊര്‍ജ്ജം പകരുമെന്ന കണക്കൂകൂട്ടലിലാണ് സമര സമിതി നേതൃത്വം. പുതിയ സമരമാര്‍ഗത്തെക്കുറിച്ച് ആലോചിക്കാന്‍ സമര സമിതി ഇന്ന് വീണ്ടും യോഗം ചേരും.

Full View

പോലീസ് സര്‍വസന്നാഹമൊരുക്കി തടയാന്‍ ശ്രമിച്ചെങ്കിലും നെല്ലിക്കാപ്പറമ്പില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാര്‍ച്ചില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നും സമരത്തിനെത്തിയ ആളുകളുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞിട്ട് പോലും സ്ത്രീകളടക്കമുളളവര്‍ മാര്‍ച്ചിനെത്തിയത് വലിയ വിജയമായിട്ടാണ് സമര സമിതി കാണുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്ന ആക്ഷേപമാണ് മൂന്നാം ഘട്ട സമരത്തിലേക്ക് കടക്കാന്‍ സമരക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗെയില്‍ അധികൃതര്‍ നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. പണി പുനരാരംഭിക്കുമ്പോള്‍ തടയാനുള്ള തീരുമാനത്തിലാണ് സമരസമിതി. കഴിഞ്ഞ ദിവസത്തെ മാര്‍ച്ച് കണക്കിലെടുത്ത് അധികമായി വിന്യസിച്ച പോലീസിനെ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തടസപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തന്നെയാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News