മുന്നണിമാറ്റം; ജെഡിയു പിളര്‍പ്പിലേക്ക്

Update: 2018-05-21 14:03 GMT
മുന്നണിമാറ്റം; ജെഡിയു പിളര്‍പ്പിലേക്ക്
Advertising

യുഡിഎഫില്‍ തുടരണമെന്ന നിലപാടുള്ള സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും ഈ മാസം 26ന് യോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കും

എല്‍ഡിഎഫിലേക്ക് ചേക്കേറിയതോടെ ജെഡിയു പിളര്‍പ്പിലേക്ക് നീങ്ങുന്നു. യുഡിഎഫില്‍ തുടരണമെന്ന നിലപാടുള്ള സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും ഈ മാസം 26ന് യോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കും. ജെഡിയു യുഡിഎഫ് വിഭാഗം എന്ന പേരില്‍ എറണാകുളത്ത് സംസ്ഥാന നേതൃയോഗം ചേരാനാണ് തീരുമാനം.

Full View

യാതൊരു രാഷ്ട്രീയ സാഹചര്യവും ഇല്ലാതിരുന്നിട്ടും നേതാക്കളുടെ താത്പര്യപ്രകാരമാണ് യുഡിഎഫ് വിട്ടതെന്ന ആരോപണവുമായാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വരുന്നത്. ജനതാദള്‍ യു ശരദ് യാദവ് വിഭാഗം സംസ്ഥാന അദ്ധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിന്റെ നടപടി നേതാക്കളുടെ സ്ഥാനം ഉറപ്പിക്കാനാണെന്നും ഇവര്‍ ആരോപിക്കുന്നു.

നേതാക്കളില്‍ ഭൂരിഭാഗവും മുന്നണി വിടാനുള്ള തീരുമാനം അംഗീകരിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും താഴേതട്ടിലെ നേതാക്കള്‍ക്കും ഇതില്‍ അസംതൃപ്തിയുണ്ട്. ഇവരെ ഒന്നിച്ച് കൂട്ടി യുഡിഎഫില്‍ തന്നെ തുടരാനുള്ള തീരുമാനമെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ജെഡിയു ശരത് യാദവ് വിഭാഗത്തില്‍ നിന്ന് പുറത്താക്കിയ അഡ്വ. ജോണ്‍ യുഡിഎഫിന് കത്ത് നല്‍കിയിട്ടുണ്ട്.

എറണാകുളത്ത് നടക്കുന്ന നേതൃസംഗമത്തില്‍ 1000ത്തിലധികം നേതാക്കള്‍ എത്തുമെന്ന് സംഘാടകര്‍ പറയുന്നു. ഇതില്‍ നിന്നും സംസ്ഥാനതല സമിതിക്കും ജില്ലാ കമ്മിറ്റികള്‍ക്കും രൂപം നല്‍കും. ജെഡിയു നിലപാടില്‍ നിലവില്‍ അസംതൃപ്തി പുറത്ത് കാണിക്കാത്ത
നേതാക്കളും തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് ജെഡിയു യുഡിഎഫ് വിഭാഗം നേതാക്കള്‍ പറയുന്നത്.

Tags:    

Similar News