ദിലീപിന്‍റെ ഹര്‍ജികളില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 25ന് വാദം കേള്‍ക്കും

Update: 2018-05-21 13:20 GMT
ദിലീപിന്‍റെ ഹര്‍ജികളില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 25ന് വാദം കേള്‍ക്കും
Advertising

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജികളിലൂടെ ദിലീപ് ലക്ഷ്യമിടുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ മാസം 25ന് വാദം കേള്‍ക്കും. കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജികളിലൂടെ ദിലീപ് ലക്ഷ്യമിടുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളില്‍ നിന് ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് ഇരയായ നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന കര്‍ശന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുത്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി ദിലീപ് പ്രചരണം നടത്തുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കുറ്റപത്രങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന വാദത്തെയും പൊലീസ് തള്ളി. പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള കൂടുതല്‍ രേഖകള്‍ പൊലീസ് ദിലീപീന്റെ അഭിഭാഷകന് കൈമാറി. ദൃശ്യങ്ങളില്‍ നിന്ന് സ്ത്രീയുടെ സംഭാഷണ ശകലങ്ങള്‍ പോലീസ് എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്ന് ദിലീപ് ഹരജിയില്‍ ആരോപിച്ചിരുന്നു. ചട്ടപ്രകാരം ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭിക്കണം. കേസിലെ കുറ്റപത്രങ്ങള്‍ തമ്മില്‍ കടുത്ത വൈരുദ്ധ്യമുണ്ട്. അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ രേഖകള്‍ ഇനിയും ലഭിക്കാനുണ്ട് തുടങ്ങിയ വാദങ്ങളാണ് ഹരജികളില്‍ ദിലീപ് ഉന്നയിച്ചിരുന്നത്. വ്യാഴാഴ്ച പ്രൊസിക്യൂഷന്റെയും ദിലീപിന്റെ അഭിഭാഷകരുടെയും വാദം കേട്ട ശേഷം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഹര്‍ജികളില്‍ വിധി പറയും.

Tags:    

Similar News