കൊച്ചി വികസനത്തിന് പുതുവെളിച്ചം പകര്‍ന്ന് സണ്‍റൈസ് കൊച്ചി

Update: 2018-05-21 01:36 GMT
കൊച്ചി വികസനത്തിന് പുതുവെളിച്ചം പകര്‍ന്ന് സണ്‍റൈസ് കൊച്ചി
Advertising

ഭവനനിര്‍മാണമടക്കമുള്ള വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സോളിഡാരിറ്റിയുടെ ഈ കൂട്ടായ്മയ്ക്കായി

പശ്ചിമകൊച്ചിയുടെ വികസനപ്രശ്നങ്ങളില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള സണ്‍റൈസ് കൊച്ചി കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തുന്നത്. ഭവനനിര്‍മാണമടക്കമുള്ള വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കൂട്ടായ്മയ്ക്കായി. മേഖലയിലെ ചേരിനിര്‍മാര്‍ജനത്തിനായുള്ള സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് സണ്‍റൈസ് കൊച്ചി.

സർക്കാർ പദ്ധതികളും സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളും സന്നദ്ധ പ്രവർത്തനങ്ങളും ഏകീകരിച്ച് പശ്ചിമകൊച്ചിയുടെ അതിജീവനശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ മാതൃതാപരമായ പങ്ക് വഹിക്കാന്‍ സണ്‍റൈസ് കൊച്ചിക്കായി. പശ്ചിമകൊച്ചിയിലെ ഭവനരഹിതര്‍ക്കര്‍ക്ക് ചെറുതെങ്കിലും സാധ്യമായ കൈത്താങ്ങ് നല്‍കാന്‍ സണ്‍റൈസ് കൊച്ചി വിവിധ ഭവന പദ്ധതികള്‍ ഇതിനകം നടപ്പാക്കി. കനിവിന്റെ മേല്‍ക്കൂര പദ്ധതിപ്രകാരം 20 വീടുകള്‍ ഭവനരഹിതര്‍ക്ക് നിര്‍മിച്ചുനല്‍കി. മട്ടാഞ്ചേരി തുരുത്തിയില്‍ സ്വന്തമായി വാങ്ങിയ 12 സെന്റ് സ്ഥലത്ത് 21 വീടുകളുള്‍പെടുന്ന പാര്‍പ്പിട സമുച്ചയം പദ്ധതിയും പൂര്‍ത്തീകരിച്ചു.

Full View



ഇതിനു പുറമേ ശൌചാലയങ്ങളും, തൊഴില്‍ വിദ്യാഭ്യാസ ആരോഗ്യ പദ്ധതികളും സണ്‍റൈസ് കൊച്ചിയുടെ നേതൃത്വത്തില്‍ സജീവമാണ്. പശ്ചിമകൊച്ചിയിലെ ചേരികളുടെ പുനര്‍നിര്‍മാണത്തിനായി നിയമപോരാട്ടമടക്കം നടത്തി ജനകീയ വിഷയങ്ങളില്‍ സജീവസാന്നിധ്യാമാകാനും സണ്‍റൈസ് കൊച്ചിക്കായി.

Tags:    

Similar News