രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും റമദാനിലും ആശ്വാസമായി സിഎച്ച് സെന്റര്‍

Update: 2018-05-21 18:40 GMT
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും റമദാനിലും ആശ്വാസമായി സിഎച്ച് സെന്റര്‍
Advertising

ഓരോ ദിവസവും ആയിരത്തഞ്ഞൂറോളം പേര്‍ക്കാണ് മുസ്ലിം ലീഗിന്റെ കീഴിലുള്ള സിഎച്ച് സെന്‍റര്‍ ഇഫ്താറും അത്താഴവും നല്‍കുന്നത്

Full View

റമദാനില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വലിയ ആശ്വാസമാണ് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ ദിവസവും ആയിരത്തഞ്ഞൂറോളം പേര്‍ക്കാണ് മുസ്ലിം ലീഗിന്റെ കീഴിലുള്ള സിഎച്ച് സെന്‍റര്‍ ഇഫ്താറും അത്താഴവും നല്‍കുന്നത്.

പതിനഞ്ചു വര്‍ഷമായി സിഎച്ച് സെന്‍റര്‍ മെഡിക്കല്‍ കോളജില്‍ ഇഫ്താറും അത്താഴവും നല്‍കുന്നുണ്ട്. വൈകീട്ട് അഞ്ചു മണിയോടെ നോമ്പുതുറക്കുള്ള ഭക്ഷണം വിതരണം ചെയ്യും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ വിതരണം ചെയ്ത കൂപ്പണ്‍ കൈപ്പറ്റിയവരാണ് ഇഫ്താര്‍ സ്വീകരിക്കാനെത്തുന്നത്.

രാത്രി 7 മണിമുതല്‍ പുലര്‍ച്ചെ മൂന്നര മണി വരെ അത്താഴ വിതരണമുണ്ട്. അത്താഴം ഈ സമയങ്ങളില്‍ ഇരുന്ന് കഴിക്കാനുള്ള സൌകര്യവും സിഎച്ച്സെന്‍റര്‍ ഒരുക്കുന്നു.

നോമ്പുകാലത്തും അല്ലാത്ത സമയങ്ങളിലും മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ എല്ലാ വിഭാഗം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സിഎച്ച് സെന്റര്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

Tags:    

Writer - അനന്ദു രാമചന്ദ്രന്‍

contributor

Editor - അനന്ദു രാമചന്ദ്രന്‍

contributor

Khasida - അനന്ദു രാമചന്ദ്രന്‍

contributor

Similar News