കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ധര്‍ണ
കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ വിവിധ ജില്ലകളില്‍ യുഡിഎഫ് കളക്ടറേറ്റ് ധര്‍ണ
കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ വിവിധ ജില്ലകളില്‍ യുഡിഎഫ് കളക്ടറേറ്റ് ധര്‍ണ നടത്തി. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എറണാകുളത്ത് വി എം സുധീരനും കോഴിക്കോട് പി കെ കുഞ്ഞാലിക്കുട്ടിയും ധര്‍ണ ഉദ്ഘാനം ചെയ്തു.
ഭരണം മുഖ്യമന്ത്രിയില്‍ മാത്രം കേന്ദ്രീകരിക്കുന്നു എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസിനെ വരുതിയിലാക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്ന് വി എം സുധീരന്‍ പറഞ്ഞു. ജേക്കബ് തോമസ്, ടോമിന്‍ ജെ തച്ചങ്കരി തുടങ്ങിയ ഉദ്യോഗസ്ഥര്‍ വളയമില്ലാതെ ചാടുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.
തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യുഡിഎഫ് കളക്റേററ് ധര്‍ണ സംഘടിപ്പിച്ചു.