മിഷേലിന്റെ ദുരൂഹ മരണം: അന്വേഷണം പിറവം സ്വദേശിയിലേക്ക്

Update: 2018-05-22 14:15 GMT
Editor : Sithara
മിഷേലിന്റെ ദുരൂഹ മരണം: അന്വേഷണം പിറവം സ്വദേശിയിലേക്ക്
Advertising

സിസിടിവി ദൃശ്യങ്ങളില്‍ മിഷേലിനെ ചിലര്‍ പിന്തുടരുന്നതായുള്ള സംശയം ബന്ധുക്കള്‍ ഉന്നയിച്ചതോടെയാണ് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

കോളജ് വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണം ചത്തീസ്ഡ‍ില്‍ സ്ഥിരതാമസമാക്കിയ പിറവം സ്വദേശിയിലേക്ക് നീങ്ങുന്നു. ഇയാള്‍ യുവതിയെ സ്ഥിരമായി ശല്യം ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

Full View

പിറവം സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി. മരിച്ച ദിവസം മിഷേലിന്റെ ഫോണിലേക്ക് ഇയാള്‍ നിരവധി തവണ വിളിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.

പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞ അഞ്ചാം തിയതിയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐലന്‍ഡ് വാര്‍ഫിലെ കപ്പല്‍ ചാലില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മിഷേലിന്‍റെ ഫോണ്‍ അവസാനം ഓഫായ സ്ഥലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കലൂര്‍ പള്ളിയില്‍ മിഷേല്‍ പോയതായി കണ്ടെത്തി. ഇവിടത്ത സിസിടിവിയിലും ഇത് പതിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമെന്നാണ് കണ്ടെത്തിയത്. എന്നാല്‍ മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News