സിപിഎമ്മിനെതിരെ വിമർശവുമായി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം

Update: 2018-05-22 15:43 GMT
സിപിഎമ്മിനെതിരെ വിമർശവുമായി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം
Advertising

മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പരാമർശിക്കാത്തതും എൽഡിഎഫിൽ ചർച്ച ചെയ്യാത്തതുമായ വിഷയങ്ങൾ ചിലർ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ്..

സിപിഎമ്മിനെതിരെ വിമർശവുമായി സിപിഐ തിരുവനന്തപുരം ജില്ലാസമ്മേളനം. പ്രകടന പത്രികയിൽ പറയാത്ത കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശം. കേരളകോൺഗ്രസിനെ എൽഡിഎഫിൽ വേണ്ടെന്നും രാഷ്രടീയ റിപ്പോർട്ടിൽ പറയുന്നു.

Full View

മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പരാമർശിക്കാത്തതും എൽഡിഎഫിൽ ചർച്ച ചെയ്യാത്തതുമായ വിഷയങ്ങൾ ചിലർ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ് സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലവതരിപ്പിച്ച രാഷ്ടീയ റിപ്പോർട്ടിലെ വിമർശം. എൽഡിഎഫ് സംവിധാനം തുല്യ അവകാശങ്ങളോട് കൂടിയതാണ്. മാണിയെ മുന്നണിയുടെ ഭാഗമാക്കാൻ ചിലർ ശ്രമിക്കുന്നു. സിപിഐ അതിന് എതിരാണ്. മാണിയുടെ മകൻ സോളാർ കേസിൽ പ്രതിയാണെന്ന് തെളിഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന എൽഡിഎഫിനു ഇത്തരക്കാരെ ഉൾക്കൊളളാൻ കഴിയില്ലെന്നും രാഷ്ടീയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത പന്ന്യൻ രവീന്ദ്രൻ മാണിക്കെതിരെ കടുത്ത വിമർശം ഉന്നയിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സിപിഐ നിലപാട് പാർട്ടിയുടെ പ്രതിച്ഛായ കൂട്ടി എന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പരാമർശമുണ്ട്.

Tags:    

Similar News