നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി കസ്റ്റഡിയില്‍

Update: 2018-05-23 16:03 GMT
Editor : Sithara
നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി കസ്റ്റഡിയില്‍
Advertising

സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് സെല്‍ഫിയെടുത്തെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സിനിമാ നടന്‍ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് ശ്രീജിത് രവി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കു മുന്‍പില്‍ കാര്‍ നിര്‍ത്തിയ യുവാവ് തന്റെ നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികളുടെ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. യുവാവിനെ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. പരാതിയില്‍ നടന്റെ പേരുമുണ്ടായിരുന്നില്ല. എന്നാല്‍ പരാതിയില്‍ പറയുന്ന കാറിന്റെ നമ്പര്‍ ശ്രീജിത് രവിയുടേതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് ശ്രീജിത് രവി വ്യക്തമാക്കിയിരുന്നു.

കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തി. ഇതിനിടെയാണ് ശ്രീജിത് രവിയെ
പൊലീസ് കസ്റ്റഡിയിലെടുത്തത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News