മിച്ചഭൂമി വിവാദം: അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ സ്റ്റേ ഇല്ല
സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് മിച്ചഭൂമി പതിച്ച് നല്‍കിയെന്ന അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ സ്റ്റേ ഇല്ല
വിവാദസ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് മിച്ചഭൂമി പതിച്ച് നല്‍കിയെന്ന അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ത്വരിത പരിശോധന റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി. റിപ്പോര്‍ട്ട് പരിശോധിച്ച് വിചാരണകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി.
റവന്യൂമന്ത്രി അടൂര്‍പ്രകാശിനെതിരായ അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹരജിയില്‍ അന്വേഷണ പുരോഗതി റിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹരജി ഇന്ന് ജസ്റ്റിസ് പി ഉബൈദ് പരിഗണിക്കും.