ശ്രീധരനും പ്രതിപക്ഷ നേതാവുമില്ല, മെട്രോ ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധം
ഇ ശ്രീധരനെയല്ലാതെ ആരെയാണ് ആദരിക്കുകയെന്ന് മന്ത്രി കടകംപള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേ സമയം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മെട്രോ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ ഏഴ് പേര്‍ മാത്രം മതിയെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനത്തില്‍ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയില്‍ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റ് സ്ഥലം എംഎല്‍എ പിടി തോമസും പ്രതിഷേധം രേഖപ്പെടുത്തി. ഇ ശ്രീധരനെയല്ലാതെ ആരെയാണ് ആദരിക്കുകയെന്ന് മന്ത്രി കടകംപള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേ സമയം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ഇ ശ്രീധരനും അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയില്‍ പ്രതിഷേധമുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പക്ഷെ പരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കില്ലെന്ന് വ്യക്തമാക്കി. ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു ഇ ശ്രീധരന്റെ പ്രതികരണം.
ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടിയെ സ്ഥലം എംഎല്‍എ കൂടിയായ പിടി തോമസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. പി എം ഒ യുടെ നടപടി അനീതയാണെന്ന് വി എം സുധീരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റ് എം എം ഹസനും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചു.