കോഴി വില 87 രൂപയാക്കിയെന്ന ഐസകിന്റെ വാദം പൊളിയുന്നു

Update: 2018-05-23 13:28 GMT
Editor : Subin
കോഴി വില 87 രൂപയാക്കിയെന്ന ഐസകിന്റെ വാദം പൊളിയുന്നു
Advertising

സംസ്ഥാനത്ത് 157 മുതല്‍ 200 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കോഴിയിറച്ചി വില. ഇത് 158 രൂപയായി മാറിയെന്നത് മാത്രമാണ് ഫലത്തില്‍ സംഭവിച്ചത്.

കോഴി വില 87 രൂപയാക്കിയെന്ന മന്ത്രി തോമസ് ഐസകിന്റെ വാദം പൊളിയുന്നു. കോഴി വ്യാപാരി സമരം ഒത്തുതീര്‍പാക്കിയെന്ന് അവകാശപ്പെട്ടാണ് തോമസ് ഐസക് പുതിയ വിലവിവരം പ്രഖ്യാപിച്ചത്. എന്നാല്‍ ഫ്രഷ് ചിക്കന്‍ വില്‍പന നിര്‍ത്തിയതായി മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം വ്യാപാരികള്‍ വ്യക്തമാക്കി. ഇതോടെ കോഴിവില കിലോക്ക് 115 രൂപയായി മാറി.

Full View

രണ്ട് ദിവസമായി സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പാക്കുന്നതിന്റെ ഭാഗമായാണ് ധനമന്ത്രി വ്യാപാരികളെ ചര്ച്ചക്ക് വിളിച്ചത്. സമരം പിന്‍വലിക്കാന്‍ തീരുമാനിച്ച വ്യാപാരികള്‍ കോഴിവില 87 രൂപ ആക്കാന്‍ സമ്മതിച്ചതായും മന്ത്രി അറിയിച്ചു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് ഫ്രഷ് ചിക്കന്‍ വില്‍പന നിര്‍ത്തിവച്ചതായി വ്യാപാരികള്‍ അറിയിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ കെപ്‌കോ ഈടാക്കുന്ന വിലയില്‍ കോഴിയിറച്ചി വില്‍ക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് 157 മുതല്‍ 200 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കോഴിയിറച്ചി വില. ഇത് 158 രൂപയായി മാറിയെന്നത് മാത്രമാണ് ഫലത്തില്‍ സംഭവിച്ചത്. കോഴിവില 87 ആണെന്ന് പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന വിലക്ക് കോഴിയിറച്ചി വില്‍ക്കാന്‍ മന്ത്രി അനുവാദം നല്‍കിയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയില്‍ കോഴിയിറച്ചി 100 രൂപക്ക് വില്‍ക്കാമെന്ന് വ്യാപാരികള്‍ സമ്മതിച്ചിരുന്നു. അത് തള്ളിക്കളഞ്ഞ തോമസ് ഐസകാണ് ഇപ്പോള്‍ 115 രൂപ വില ഈടാക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News