ബിജെപി ജാഥക്ക് ബദലായി ഇടതു മുന്നണി രണ്ട് ജാഥകൾ സംഘടിപ്പിക്കും

Update: 2018-05-23 10:00 GMT
Editor : Sithara
ബിജെപി ജാഥക്ക് ബദലായി ഇടതു മുന്നണി രണ്ട് ജാഥകൾ സംഘടിപ്പിക്കും
Advertising

ഒക്ടോബർ ഒന്നിനും പതിനഞ്ചിനും ഇടയിലാണ് ജാഥകള്‍ നടക്കുന്നത്

ബിജെപിയുടെ സംസ്ഥാന ജാഥക്ക് ബദലായി രണ്ട് ജാഥകൾ സംഘടിപ്പിക്കാൻ ഇടതു മുന്നണി തീരുമാനം. ഒക്ടോബർ ഒന്നിനും പതിനഞ്ചിനും ഇടയിലാണ് ജാഥകള്‍ നടക്കുന്നത്. കെഎസ്ആർടിസിയിലെ പെൻഷൻ കുടിശ്ശിക മുഴുവന്‍ അടുത്ത മാസം വിതരണം ചെയ്യുമെന്നും ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു.

Full View

കുമ്മനം രാജശേഖരൻ നടത്തുന്ന സംസ്ഥാനത്ത് നടത്തുന്ന ജാഥക്ക് പിന്നാലെയാണ് എൽഡിഎഫ് ജാഥ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തെക്കൻ ജാഥയും കാസർഗോഡ് നിന്ന് വടക്കൻ ജാഥയുമാണ് നടക്കുക. ജാഥ കാപ്റ്റ്യൻമാരെയും ജാഥയുടെ പേരും പിന്നീട് തീരുമാനിക്കും.

കെഎസ്ആര്‍ടിസി പെൻഷൻ തിങ്കളാഴ്ച നൽകും. കുടിശ്ശിക മുഴുവൻ സെപ്തംബറില്‍ നൽകുമെന്നാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. തോമസ് ചാണ്ടിക്കും കെ കെ ശൈലജ ടീച്ചർക്കും എതിരെ ഉയർന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വൈക്കം വിശ്വൻ വ്യക്തമാക്കി. ലാവ്‌ലിൻ കേസിലെ അനുകൂല വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് എൽഡിഎഫ് നേതാക്കൾക്ക് യോഗത്തിന് മുൻപ് മുഖ്യമന്ത്രി മധുരം വിതരണം ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News