ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Update: 2018-05-23 14:44 GMT
Editor : Subin
ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Advertising

ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിനെ അന്വേഷണ സംഘം ഏഴാം പ്രതിയാക്കിയിരുന്നു...

ചാലക്കുടി രാജീവ് വധ കേസിൽ അഡ്വ.സി.പി.ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാമെന്ന ഉറപ്പ് കോടതി അംഗീകരിച്ചില്ല. ആരും നിയമത്തിന് അതീതരല്ലെന്നും ഹൈക്കോടതി പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയുമായി ഉദയഭാനു സുപ്രീം കോടതിയെ സമീപിച്ചേക്കും.

Full View

അഡ്വ.ഉദയഭാനുവിനെതിരെ കാര്യമായ അന്വേഷണം നടന്നിട്ടില്ല. അതുകൊണ്ടു തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഇനിയും സമയം നീട്ടി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റവാളികൾക്ക് എതിരെ മൂന്നാം മുറ പ്രയോഗിക്കാൻ പാടില്ല. എന്നാൽ യഥാർത്ഥ വസ്തുതകൾ കണ്ടെത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് തടസ്സമില്ലെന്നും കോടതി പറഞ്ഞു. പ്രതികളുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ വിശദാംശങ്ങൾ അറിയേണ്ടതുണ്ട്.

രാജീവിനെക്കൊണ്ട് മുദ്രപത്രത്തിൽ ഒപ്പിടീച്ച ശേഷം കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും തെളിയിക്കണം. ക്രിമിനൽ നടപടിചട്ടത്തിലെ 438 വകുപ്പ് അനുസരിച്ച് ജാമ്യഹരജികൾ പരിഗണിക്കുമ്പോള്‍ അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവുകൾ ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമം എല്ലാവർക്കും ഒരു പോലെയാണന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News