ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമരസമിതി
Update: 2018-05-23 09:15 GMT
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ തിരുമാനിച്ചിരുന്നു.
ഗെയില്‍ പദ്ധതിക്ക് ഭൂമി നല്‍കുന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച പുതിയ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഗെയില്‍ വിരുദ്ധ സമര സമിതി. സമരം തുടരുമെന്നും ഈ മാസം 16 ന് മുക്കത്ത് പൊതുജന കണ്വെന്ഷന് സംഘടിപ്പിക്കുമെന്നും സമരസമിതി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ തിരുമാനിച്ചിരുന്നു.