പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാഭ്യാസഗ്രാമസഭ; മാതൃകയായി പെരുവയല്‍ പഞ്ചായത്ത്

Update: 2018-05-23 17:31 GMT
Editor : Jaisy
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാഭ്യാസഗ്രാമസഭ; മാതൃകയായി പെരുവയല്‍ പഞ്ചായത്ത്
Advertising

എസ് സി ഇ ആര്‍ ടി അക്കാദമിക പഠനത്തിനായി സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത എട്ട് സ്കൂളുകളിലൊന്നായ ചെറുകുളത്തൂര്‍ ജി എല്‍ പി സ്കൂളിലായിരുന്നു ഗ്രാമസഭ

പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ ഗ്രാമസഭയുമായി കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത്. എസ് സി ഇ ആര്‍ ടി അക്കാദമിക പഠനത്തിനായി സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത എട്ട് സ്കൂളുകളിലൊന്നായ ചെറുകുളത്തൂര്‍ ജി എല്‍ പി സ്കൂളിലായിരുന്നു ഗ്രാമസഭ. സ്കൂളിലെ പഠന മികവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ജനകീയ ഇടപ്പെടലിന്റെ സാധ്യത കൂടി തേടുകയായിരുന്നു ഗ്രാമസഭയുടെ ലക്ഷ്യം.

Full View

പതിവ് ഗ്രാമസഭ പോലെ തന്നെ . നാട്ടിലെ ജനങ്ങള്‍ ഒരിടത്ത് ഒത്തു കൂടി. ഇന്നത്തെ പൊതു വിദ്യാഭ്യാസത്തിന്‍റെ പ്രശ്നങ്ങള്‍ വിലയിരുത്തി. നല്ല മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചു. സ്വപ്നങ്ങള്‍ പങ്കുവെച്ചു.പൊതുവിദ്യാലയങ്ങളുടെ ആവശ്യകത ഉറപ്പുവരുത്തുകയും വിദ്യാലയത്തിന്‍റെ നിലനില്‍പ്പിനായി ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് വിദ്യാഭ്യാസ ഗ്രാമസഭയിലൂടെ ലക്ഷ്യമിടുന്നത്.

ഈ പങ്കുവെക്കലും വിലയിരുത്തലുകളുമെല്ലാം കോര്‍ത്തെടുക്കാന്‍ എസ് സി ഇ ആര്‍ ടി അധികൃതരും സ്കൂളിലേക്കെത്തി. പാഠ്യപദ്ധതിയിലുള്‍പ്പെട്ട കാര്യങ്ങളില്‍ ഗ്രാമസഭയുടെ പ്രാധാന്യം എങ്ങനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് പരിശോധിക്കുകയാണ് എസ് സി ഇ ആര്‍ ടിയുടെ ലക്ഷ്യം. ഗ്രാമസഭയിലൂടെ ഉയര്‍ന്ന് വന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News