ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ശബരിമല മകരവിളക്ക് ഇന്ന്

Update: 2018-05-23 09:55 GMT
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ശബരിമല മകരവിളക്ക് ഇന്ന്
Advertising

മകരവിളക്കിനോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകള്‍ ഇതിനോടകം പൂര്‍ത്തിയായി.

മകരവിളക്കിനായി ഒരുങ്ങി ശബരിമല. മകരവിളക്ക് ദിനത്തിലെ പ്രധാന ചടങ്ങായ മകര സംക്രമ പൂജ അല്‍പസമയത്തിനകം നടക്കും. മൂന്ന് മണിയോടെ തിരുവാഭരണ ഘോഷയാത്ര ശബരീപീഠത്തില്‍ എത്തും. വൈകീട്ട് 6 നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന.

Full View

മകരവിളക്കിനോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകള്‍ ഇതിനോടകം പൂര്‍ത്തിയായി. ഉച്ചക്ക് 1.40നാണ് മകര സംക്രമപൂജ നടക്കുന്നത്. തിരുവാഭരണ ഘോഷയാത്ര ഇതേസമയം കാനനപാത വഴി സഞ്ചരിച്ച് മൂന്ന് മണിയോടെ സബരിപീഠത്തില്‍ എത്തിച്ചേരും. പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷം ശരംകുത്തിയിലെത്തുന്ന തിരുവാഭരണത്തെ ദേവസ്വം അധികൃതര്‍ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിക്കും. വൈകീട്ട് ആറ് മണിയോടെ തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്ത് പൊന്നന്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാകും. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തിരക്ക് കനത്തതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്. ആളില്ലാ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി. സോപാനത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. കൃത്യമായ ഇടവേളകളിലാണ് അയ്യപ്പന്‍മാരെ ക്യൂ കോംപ്ലക്‌സുകള്‍ വഴി കടത്തിവിടുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ ആംബുലന്‍സുകളും വിമാനങ്ങളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്‌

Tags:    

Similar News