മുക്കത്ത് കോണ്‍ഗ്രസ് വിമതരുടെ സേവ് കോണ്‍ഗ്രസ് ഫോറം കണ്‍വെന്‍ഷന്‍

Update: 2018-05-23 17:33 GMT
Editor : admin
മുക്കത്ത് കോണ്‍ഗ്രസ് വിമതരുടെ സേവ് കോണ്‍ഗ്രസ് ഫോറം കണ്‍വെന്‍ഷന്‍
മുക്കത്ത് കോണ്‍ഗ്രസ് വിമതരുടെ സേവ് കോണ്‍ഗ്രസ് ഫോറം കണ്‍വെന്‍ഷന്‍
AddThis Website Tools
Advertising

കോഴിക്കോട് മുക്കത്ത് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ കോണ്‍ഗ്രസ് വിമതരുടെ കണ്‍വെന്‍ഷന്‍ നടന്നു

Full View

കോഴിക്കോട് മുക്കത്ത് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ കോണ്‍ഗ്രസ് വിമതരുടെ കണ്‍വെന്‍ഷന്‍ നടന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പ്രാദേശിക നേതാക്കളാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ സംഘടിച്ചത്

മുക്കത്തെ ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ സിപിഎമ്മിനൊപ്പം നിന്നു എന്ന കാരണത്താല്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ സജീഷ് മുത്തേരിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. കണ്‍വെന്‍ഷനില്‍ നൂറിലേറെപേര്‍ പങ്കെടുത്തു. കോണ്‍ഗ്രസിനു വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും നേതാക്കള്‍ തങ്ങളെ പരിഗണിച്ചില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കിയ പലരെയും തിരിച്ചെടുത്തിട്ടും തങ്ങളെ അവഗണിക്കുന്നതിനാല്‍ വരുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഇവര്‍ പറഞ്ഞു.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം നഗരസഭയിലും ആറു പഞ്ചായത്തുകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News