നഴ്സുമാരുടെ ശമ്പളം: ആശുപത്രി മാനേജ്മെന്‍റുകളുടെ ഹരജി കോടതി തള്ളി

Update: 2018-05-23 01:09 GMT
Editor : Sithara
നഴ്സുമാരുടെ ശമ്പളം: ആശുപത്രി മാനേജ്മെന്‍റുകളുടെ ഹരജി കോടതി തള്ളി
Advertising

സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാന്‍ കോടതി അനുമതി നല്‍കി

നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനുള്ള വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാൻ കോടതി അനുമതി നൽകി. അന്തിമ വിജ്ഞാപനം ഇറങ്ങിയ ശേഷം തീരുമാനമെടുക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അറിയിച്ചു.

Full View

നഴ്സുമാരുടെ സംഘടനയും മാനേജ്മെന്‍റുകളും സർക്കാർ പ്രതിനിധികളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ലേബർ കമ്മിഷൻ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ശമ്പള പരിഷ്കരണ വിജ്ഞാപനം മാർച്ച് 31ന് മുൻപ് ഇറക്കാൻ ആയിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ ഹൈക്കോടതി തടഞ്ഞതിനാല്‍ ഉത്തരവ് ഇറക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സ്റ്റേ നീക്കി സർക്കാരിന് വിജ്ഞാപനമിറക്കാൻ കോടതി അനുവാദം നൽകിയത്. ആവശ്യമെങ്കിൽ സർക്കാരിന് മാനേജ്മെന്‍റുകളും നഴ്സുമാരുമായും ചർച്ച നടത്താമെന്നും കോടതി വ്യക്തമാക്കി. അന്തിമ വിജ്ഞാപനമിറങ്ങിയ ശേഷം തീരുമാനമെടുക്കുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അറിയിച്ചു.

സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ നൽകിയ ഹരജിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പടെ നഴ്സുമാരുടെ മറ്റ് സംഘടനകളും കക്ഷി ചേർന്നിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News