കായല്‍തീരത്തെ കെട്ടിടനിര്‍മാണം; ഡിഎല്‍എഫ് നിയമം ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രം

Update: 2018-05-23 12:04 GMT
Editor : admin
കായല്‍തീരത്തെ കെട്ടിടനിര്‍മാണം; ഡിഎല്‍എഫ് നിയമം ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രം
Advertising

ഡിഎല്‍എഫിന് അനുകൂലമായി കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

Full View

ചിലവന്നൂരില്‍ കായല്‍ കയ്യേറി ഫ്ലാറ്റ്നിര്‍മാണം നടത്തിയ കേസില്‍ ഡിഎല്‍എഫിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിഎല്‍എഫിന്റെ കെട്ടിടം നിയമംലംഘിച്ചല്ല നിര്‍മിച്ചതെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.

2014 ലാണ് ചിലവന്നൂര്‍ കായലിന്‍റെ തീരത്ത് ഡിഎല്‍എഫ് കെട്ടിടം നിര്‍മിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിടനിര്‍മാണമെന്ന പരാതിയെ തുടര്‍ന്ന് കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും ഇത് പിന്നീട് ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തു. ഈ കേസിലാണ് ഡിഎല്‍എഫിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. തീരദേശ പരിപാലന നിയമം ലംഘിക്കാതെയാണ് കെട്ടിടം ഡിഎല്‍എഫ് നിര്‍മിച്ചിരിക്കുന്നതെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.

തീരദേശപരിപാലനനിയമം ലംഘിച്ചതിനുപുറമെ വ്യാപകമായി കായല്‍ നികത്തിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും തീരദേശപരിപാലനസമിതിയുടെ പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. ഇതിന് ഘടകവിരുദ്ധമായാണ് കേന്ദ്രത്തിന്‍റെ നിലപാട്. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ട ടൈഡല്‌ ലൈന്‍ തൊട്ടടുത്ത സ്ഥലങ്ങള്‍ക്ക് മാത്രമാണോ ബാധകാവുകയെന്നതില്‍ വ്യക്തതവരുത്തുന്നതിനുവേണ്ടിയാണ് കേടതി കേന്ദ്രത്തിനെ കേസില്‍ കക്ഷി ചേര്‍ത്തത്. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കാതെ കേന്ദ്രം ഡിഎല്‍എഫിന്‍റെ ഫ്ലാറ്റ് സമുച്ചയത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News