ആശങ്ക വേണ്ട, തങ്ങള്‍ സുരക്ഷിതര്‍; കാണാതായവരുടെ ശബ്ദസന്ദേശം ലഭിച്ചു

Update: 2018-05-23 07:12 GMT
ആശങ്ക വേണ്ട, തങ്ങള്‍ സുരക്ഷിതര്‍; കാണാതായവരുടെ ശബ്ദസന്ദേശം ലഭിച്ചു
Advertising

കാസര്‍ഗോഡ് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആളുകളുടെ ശബ്ദ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു.

Full View

ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോട് നിന്നും കാണാതായ 17 അംഗ സംഘത്തിലെ ഒരാളുടെ സന്ദേശം കൂടി ലഭിച്ചു. ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയുടെ സന്ദേശമാണ് ലഭിച്ചത്. സംഘത്തിലെ 12 പേര്‍ തെഹ്റാനിലെത്തിയതായാണ് റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍, ഹൈദ്രബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ തെഹ്റാനിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം മുബൈയില്‍ പിടിയിലായ ഫിറോസ്ഖാനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. തിരോധാനത്തെ കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് ജില്ലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 20 അംഗടീമാണ് അന്വേഷണം ആരംഭിച്ചത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച 9 പരാതികളിലായി 17 പേരെ കാണാനില്ലെന്ന കേസാണ് സംഘം അന്വേഷിക്കുന്നത്.

കാസര്‍കോട് പടന്ന തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും നാടുവിട്ട 17 അംഗ സംഘത്തിലെ ഒരാളുടെ കൂടി സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. ഡോ. ഇജാസിന്റെ ഭാര്യ റിഫൈല പിതവാ നിലേശ്വരത്തെ റഫീക്കിനാണ് സന്ദേശം അയച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു പിതാവിന് ടെലിഗ്രാം ആപ്പിലൂടെ സന്ദേശം ലഭിച്ചത്. തങ്ങള്‍ സുരക്ഷിതരാണെന്നും ജോലി ലഭിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ള വീട് ശരിയാവുമെന്നുമായിരുന്നു സന്ദേശം. ഏറ്റവും ഒടുവില്‍ ലഭിച്ച സന്ദേശത്തിലും നാടുവിട്ടവര്‍ക്ക് ഐഎസ് ബന്ധത്തിനുള്ള സൂചനകളില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്നത്.

അതേസമയം തെഹ്റാനിലെത്തിയതായി 12 പേരെകുറിച്ചുള്ള അന്വേഷണവും ഊര്‍ജീതപ്പെടുത്തി. പടന്നയിലെ ഡോ. ഇജാസിന്റെ സഹോദരന്‍ ഷിയാസും ഭാര്യയുമാണ് ആദ്യം തെഹ്റാനിലെത്തിയതെന്നാണ് സൂചന. ഇവര്‍ മെയ് 24ന് പുലര്‍ച്ചേ 5.30ന് ബംഗളൂരുവില്‍ നിന്നുള്ള കുവൈറ്റ് എയര്‍വൈസിലാണ് തെഹ്റാനിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്

Tags:    

Similar News