ഖേദം പ്രകടിപ്പിച്ച് ബാലകൃഷ്ണപിള്ള; പ്രസംഗം വിവാദമാക്കിയത് ഗൂഢാലോചന
വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാം. താനൊരു ന്യൂനപക്ഷ വിരോധിയല്ലെന്നും പിള്ള
പത്തനാപുരത്ത് നടത്തിയ പ്രസംഗം വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. പുറത്ത് പറയാത്ത പല കാര്യങ്ങളും സമുദായ യോഗത്തില്‍ പറയേണ്ടിവരുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. പ്രസംഗം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ബാലകൃഷ്ണ പിള്ള പറഞ്ഞു.
ഒരു സമുദായത്തിലെ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് നാല് ചുവരുകള്‍ക്കുള്ളില്‍ താന്‍ നടത്തിയ പ്രസംഗം ന്യൂനപക്ഷ വിരുദ്ധമെന്ന പേരില്‍ വളച്ചൊടിച്ചതായി ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ പറഞ്ഞു. വാങ്ക് വിളിയെ നായയുടെ കുരയോട് ഉപമിച്ചിട്ടില്ല.ഒന്നരമണിക്കൂറോളം താന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വെട്ടിച്ചേര്‍ത്താണ് ന്യൂനപക്ഷ വിരുദ്ധമാക്കിയത്. ഇത് കേട്ടപ്പോള്‍ ആര്‍ക്കെങ്കിലുംബുദ്ധിമുട്ടുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു
തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കാനില്ല. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇതിന്‍റെ ഫലം തിരിച്ചറിയുമെന്ന് പിള്ള പറഞ്ഞു.തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കുന്നതിലൂടെ ഇടതുപക്ഷ മുന്നണിയെ താറടിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും പിള്ള ആരോപിച്ചു