കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു
Update: 2018-05-24 15:35 GMT
ധനമന്ത്രിയുടെ അധികാരപരിധിയില്‍നിന്നു മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും കെഎം മാണി
മുന്‍ മന്ത്രി കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ചിങ്ങവന്തെ ബാറ്ററി നിര്‍മാണ യൂനിറ്റിന് നികുതിയിളവ് നല്‍കിയ കേസിലാണ് ചോദ്യം ചെയ്തത്. ഉത്രാട ദിനത്തില്‍ കോട്ടയം നാട്ടകം ഗസ്റ്റ ഹൌസിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍മൂന്നര മണിക്കൂര്‍ നീണ്ടു. ധനമന്ത്രിയുടെ അധികാരപരിധിയില്‍നിന്നു മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും കെഎം മാണി മറുപടി നല്‍കിയതായി വിജിലന്‍സ് എസ്പി വി സുരേഷ് കുമാര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.