യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരം അവസാനിപ്പിക്കും
മറ്റ് പ്രക്ഷോഭ പരിപാടികള്‍ തുടരാന്‍ യുഡിഎഫ് തീരുമാനം
സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനം. സഭക്ക് പുറത്തുള്ള പ്രക്ഷോഭങ്ങള്‍ തുടരാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടാനായെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭക്ക് 11 ദിവസത്തെ ഇടവേള വന്ന പശ്ചാത്തത്തിലാണ് 8 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മറ്റു പ്രക്ഷോഭ പരിപാടികള്‍ തുടരും. 15നും 16നും സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. 17ന് ചേരുന്ന യുഡിഎഫ് യോഗം തുടര്‍ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്‍റെ മൂടുപടം അഴിഞ്ഞുവീണതിലെ ജാള്യതയാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഏഴ് ദിവസം സഭാകവാടത്തില്‍ നിരാഹാരത്തിലായിരുന്ന ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നീ എംഎല്‍എമാരെ ഇന്നലെ വൈകിട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ വി ടി ബല്‍റാമും റോജി എം ജോണും സമരം തുടങ്ങുകയായിരുന്നു.