വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ കൂടി മാത്രം മതിയെന്ന അക്ഷയ പ്രൊജക്ട് മാനേജരുടെ പ്രസ്താവനക്കെതിരെ കഫെ ഉടമകള്‍ രംഗത്തെത്തി.
അക്ഷയ ഇ കേന്ദ്രത്തിന്റെ പേര് ഉപയോഗിച്ച് കോഴിക്കോട് ജില്ലയില്‍ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ സേവനം നടത്തുന്നതായി പരാതി. അക്ഷയ ഇ കേന്ദ്രം സംരഭംകരാണ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ കൂടി മാത്രം മതിയെന്ന അക്ഷയ പ്രൊജക്ട് മാനേജരുടെ പ്രസ്താവനക്കെതിരെ കഫെ ഉടമകള്‍ രംഗത്തെത്തി.
കോഴിക്കോട് ജില്ലയില്‍ 174 അക്ഷയ ഇ കേന്ദ്രങ്ങളാണ് ഉള്ളത്. സര്‍ക്കാറിന്റെ 27 ഓളം സേവനങ്ങള്‍ അക്ഷയയിലൂടെയാണ് നടത്തിവരുന്നത്. അക്ഷയ ഇ കേന്ദ്രത്തിന്റെ പേര് പറഞ്ഞ് പല സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കുന്നു എന്നാണ് ജില്ലാ പ്രൊജക്ട് മാനേജര്‍ക്ക് ലഭിച്ച പരാതി. ഇതിന്റെ പേരില്‍ വന്‍തുക ഈടാക്കുന്നുവെന്നും പരാതിയിലുണ്ട്.
ജില്ലയിലുള്ള കംപ്യൂട്ടര്‍ കഫെകളുടെ എണ്ണം അഞ്ഞൂറിലധികം വരും. ഇതില്‍ 350 എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും സേവനം ലഭിക്കാന്‍ മാത്രം അക്ഷയ കേന്ദ്രം ഇല്ലെന്നിരിക്കെ കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാണെന്നാണ് കഫെ ഓണേഴ്‌സ് അസോസിയേഷന്റെ വാദം.
വ്യാജ സെന്ററുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് അക്ഷയ ഇ കേന്ദ്രം സംരഭകര്‍